LOCAL NEWSNewsTHIRUVAMBADY

ജീവിത ശൈലീ മാറ്റത്തിലൂടെ സമ്പൂർണ ആരോഗ്യം:തിരുവമ്പാടിയിൽ ആരോഗ്യമേള നടത്തി

തിരുവമ്പാടി : ജീവിതശൈലീ മാറ്റത്തിലൂടെ സമ്പൂർണ ആരോഗ്യം എന്ന സന്ദേശമുയർത്തി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേള സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വെച്ച് നടത്തി. വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് മേള ഉദ്ഘാടനം ചെയ്തു.

ആരോഗ്യമേളയ്ക്ക് നാന്ദികുറിച്ച് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ , അങ്കണവാടി വർക്കർമാർ , ആശാ വർക്കർമാർ ,കുടുംബശ്രീ പ്രവർത്തകർ, സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ, അധ്യാപകര്‍ എന്നിവർ ചേർന്ന് തിരുവമ്പാടി അങ്ങാടിയിൽ വിളംബര റാലി നടത്തി.മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ , ഐ സി ഡി എസ് , കുടുംബശ്രീ തുടങ്ങിയവർ ഒരുക്കിയ ആരോഗ്യ വിദ്യാഭ്യാസ പ്രദർശനം,മെഡിക്കൽ ക്യാമ്പ് ,ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് , ഇ- സഞ്ജീവനി, പോഷകാഹാര പ്രദർശനം, ഔഷധസസ്യ പ്രദർശനം വിവിധ തരം ആരോഗ്യ ഗെയിമുകൾ എന്നിവ മേളയ്ക്ക് മാറ്റുകൂട്ടി.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ , റംല ചോലക്കൽ, ഡോ. ഫെസിന ഹസൻ , ഡോ.കെ സീമ , ഡോ.ലൂസി കെ , അഗസ്റ്റിൻ മഠത്തിപറമ്പിൽ , എച്ച് എസ് അബ്ദുറഹിമാൻ , അപ്പു കോട്ടയിൽ, ലിസി സണ്ണി, ബീന ആറാംപുറത്ത്, സുനീർ മുത്താലം, രഞ്ജു ജോർജ്, പ്രീതി രാജീവ് തുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com