KOODARANCHILOCAL NEWSNews

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ആരംഭിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ സേവന ഉപഭോക്താക്കള്‍ക്ക് ഇനി കറന്‍സി ഉപയോഗിക്കാതെ പണ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം നിലവിൽ വന്നു. POS മെഷീൻ വഴിയും മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര്‍ കോഡ് സ്കാനർ വഴിയും നികുതി/ നികുതിയേതര വരവുകൾ കറൻസി ഇല്ലാതെ ഓഫീസിൽ സ്വീകരിക്കുന്ന സമ്പ്രദായം12/01/ 2023 മുതൽ സമാരംഭിച്ചു.

ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും , തിരുവമ്പാടി സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com