LOCAL NEWS

മാധ്യമ പ്രവർത്തകരുടെ പ്രവർത്തന സ്വാതന്ത്ര്യം തടഞ്ഞ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു

റിപ്പോർട്ടർ ടീവിയുടെ ഓഫിസിൽ അതിരാവിലെ റെയ്ഡ് നടത്തി മാധ്യമ പ്രവർത്തകരുടെ പ്രവർത്തന സ്വാതന്ത്ര്യം തടഞ്ഞ പൊലീസ് നടപടിയിൽ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെഎംപിയു) സംസ്ഥാന കമ്മിറ്റി അതിശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു.  മാധ്യമ സ്ഥാപനങ്ങളിൽ പൊലീസിന്റെ കടന്നുകയറ്റം അത്യന്തം അപലപനീയമാണെന്നും പ്രതിഷേധാർഹമാണെന്നും സംസ്ഥാന പ്രസിഡൻ്റ് പീറ്റർ ഏഴിമല, ജനറൽ സെക്രട്ടറി വി സെയ്ത് എന്നിവർ അഭിപ്രായപ്പെട്ടു.
മാധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചെടുത്ത് ന്യൂസ് ഡസ്കിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ് നടപടി അത്യന്തം അപലപനീയമാണെന്നും
മാധ്യമ സ്വാതന്ത്ര്യത്തിന് നേർക്കുള്ള കടന്നുകയറ്റത്തിനെതിരെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com