KODANECHERYLOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

കാണാതായ യുവതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേത് അവസാനിച്ചു

കോടഞ്ചേരി: ഇരുവഞ്ഞി പുഴയിൽ  കാലംപാറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കിഴിശേരി പാടത്തിൽ ചാലിൽ പുറായി അബ്ദുൽ ഖാദറിന്റെ ഭാര്യ ജസ്ന (32)ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിച്ചതായി മുക്കം അഗ്നിശമന സ്റ്റേഷൻ ഓഫീസർ അബ്ദുൽ സലീം അറിയിച്ചു.
നാളെ രാവിലെ മുതൽ പ്രദേശത്ത് സ്‌കൂബ,വിവിധ സന്നദ്ധ സേനാംഗങ്ങളുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടഞ്ചേരി എസ് ഐ മാരായ റസാഖ് വി കെ, പ്രദീപ് കെ.സി എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. മുക്കത്ത് നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു.

മലപ്പുറം കീഴ്ശേരിയിൽ നിന്നും വന്ന ഒമ്പതംഗ സംഘത്തിലെ ഒരു സ്ത്രീയാണ് ഒഴുക്കിൽപ്പെട്ടത്. ഇവർ പുഴയിൽ ഇറങ്ങി നിൽക്കുന്ന സമയത്ത് പെട്ടെന്ന് മഴവെള്ളം വന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. പുഴയിൽ വെള്ളം കുറവാണെങ്കിലും കലങ്ങിയ നിലയിലാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com