LOCAL NEWSNews

ചുരം ബ്ലോക്ക് ചരക്ക് വാഹനങ്ങൾക്ക് എതിരെയുള്ള കുപ്രചരണങ്ങൾ അവസാനിപ്പിക്കുക; സി.ഐ.ടി.യു

താമരശ്ശേരി: ചുരം ബ്ലോക്കിൻ്റെ പേരിൽ ലോറിക്കാരെ ഒറ്റപ്പെടുത്തി സമൂഹമാധ്യമങ്ങളിലുടെയും അല്ലതെയും ഉള്ള തൽപരകക്ഷികളുടെ നീക്കം ഉപേക്ഷിക്കണമെന്നും ക്രിസ്തുമസ്സ് ന്യൂ ഇയർ ശബരിമല സീസൺ പൂപ്പൊലി എന്നിവ കൊണ്ടുള്ള ചെറു വാഹനങ്ങളുടെ അതിപ്രസരവും വീതി കുറവുള്ള വളവുകളിൽ ക്യൂ പാലിക്കാതെ മത്സര ഓട്ടം നടത്തുന്ന ചെറു വാഹനങ്ങളും അനധികൃത പാർക്കിങ്ങും വഴിയോര കച്ചവടവും ട്രാഫിക്ക് പോലീസിൻ്റെ നിഷ്ക്രീയത്വവും മൂലമുണ്ടാകുന്ന ഗതാഗത തടസ്സം ലോറിക്കാരുടെ മേൽ അടിച്ചേൽപിച്ച് കോഴിക്കോട് വയനാട് ജില്ലകളിലേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെടുത്തുന്നത് അവശ്യവസ്തുക്കളുടെ ദൗർലഭ്യത്തിനും വിലക്കയറ്റത്തിനും കാരണമാകും

NH 766 കർണ്ണാടക അതിർത്തിയിൽ രാത്രി കാല യാത്ര നിരോധനം അവശ്യവസ്തുക്കളുടെ ചരക്ക് നീക്കം ഒരു ദിവസം വൈകുന്നത് ചുരത്തിൽ ഗതാഗത നിയന്ത്രണം വരുന്നതോട് കൂടി രണ്ടു ദിവസമായി മാറുകയും ചരക്ക് ലോറി തൊഴിലാളികളുടെ കുടുബം പട്ടിണിയിലേക്ക് പോകുന്ന സ്ഥിതി വരുകയും ചെയ്യും മാറി മാറി വരുന്ന സർക്കാരുകളുടെയും ഉദ്യേഗസ്ഥ വൃന്ദത്തിൻ്റെയും അവഗണനയുടെയും നിത്യ പീഡനത്തിൻ്റെയും ഇരകളാകുന്ന ലോറി തൊഴിലാളികളുടെ ശവപ്പെട്ടിയിലെ അവസാന ആണിയാകും ഫലത്തിൽ ഗതാഗത നിയന്ത്രണം കൂടി വന്നാൽ ആയതിനാൽ പോലീസിൻ്റെ സേവനം ഉപയോഗപ്പെടുത്തി ചുരത്തിലൂടെയുള്ള ചെറുവാഹനങ്ങളുടെ മത്സരയോട്ടവും ട്രാഫിക്ക് നിയമലംഘനങ്ങളും അനധികൃത പാർക്കിങ് വഴിയോര കച്ചവടം എന്നിവ അവസാനിപ്പിക്കാനാണ് അധികാരികൾ മുന്നോട്ട് വരേണ്ടത് എന്ന് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു താമരശ്ശേരി പ്രസിഡൻ്റ് മുഹമ്മദ് മാഹിൻ സെക്രട്ടറി റഷീദ് AMR ട്രഷറർ കരീം ചാലിൽ എന്നിവർ ആവശ്യപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com