
തിരുവമ്പാടി : സാന്ത്വന പരിചരണ രംഗത്ത് കഴിഞ്ഞ 23 വർഷമായി സമഗ്ര സേവനങ്ങൾ ചെയ്യുന്ന തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററി ന്റെ ആഭിമുഖ്യത്തിൽ ദേശീയ പാലിയേറ്റീവ് കെയർ ദിനാചരണം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.പാലിയേറ്റീവ് വളണ്ടിയർ സംഗമം, സന്ദേശ റാലി , പൊതു സമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി.ലിസ ആശു പത്രി അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി ചെയർമാൻ ഡോ.പി എം മത്തായി ഫ്ളാഗോഫ് ചെയ്തു.
തുടർന്ന് പാലിയേറ്റീവ് വൊളന്റിയേഴ്സ്, ലിസ നേഴ്സിങ് സ്കൂൾ വിദ്യാർത്ഥികൾ, എൻ എസ് എസ് , നല്ല പാഠം, സ്കൗട്ട്, ഗൈഡ് വിഭാഗം വിദ്യാർത്ഥികൾ തുടങ്ങി നൂറ് കണക്കിനാളുകൾ പങ്കെടുത്ത റാലി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ടൗൺ ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു.തുടർന്നു നടന്ന പൊതു സമ്മേളനത്തിൽ ലിസ പാലിയേറ്റീ കെയർ സെന്റർ പ്രസിഡന്റ് കെ സി മാത്യു കൊച്ചു കൈപ്പേൽ അദ്ധ്യക്ഷത വഹിച്ചു. ടൗൺ വാർഡ് പഞ്ചായത്തംഗം ലിസി മാളിയേക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ ഡോ.പി എം മത്തായി പാലിയേറ്റീവ് സന്ദേശം നൽകി. വൈസ് ചെയർമാർ ഡോ. അരുൺ മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജിജി കെ തോമസ്, ലിസ പാലിയേറ്റീവ് സെക്രട്ടറി കെ സി ജോസഫ് , ജില്ലാ കമ്മിറ്റി അംഗം മറിയാമ്മ ബാബു എന്നിവർ പ്രസംഗിച്ചു.തിരുവ പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വിഭാഗം വിദ്യാർത്ഥികൾ തത്സമയം സമാഹരിച്ച കാരുണ്യ നിധി യോഗത്തിൽ വെച്ച് പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. ദിനാചരണത്തിന്റെ ഭാഗമായി ദിവസം മുഴുവനും പാലിയേറ്റീവ് പ്രവർത്തകർ ടൗണിൽ സന്ദേശം നൽകി.



