AGRICULTURALNews

നീലേശ്വരം സ്കൂളിൽ പൂ വിതറി കുറുനരി വാലൻ ഓർക്കിഡ്

മുക്കം: കാഴ്ചക്കാരുടെ മനം കവർന്ന് നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും ഭംഗിയുള്ള ഓർക്കിഡുകളിലൊന്നായ കുറുനരി വാലൻ പൂത്തു നിൽക്കുന്നു.

സ്കൂളിലെ ഗാന്ധി പാർക്കിലെ തേക്കുമരത്തിലാണ് റിങ്കോ സ്റ്റൈലിസ്റെ ട്യൂസ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ ഓർക്കിഡ് വംശജ പൂത്തു നിൽക്കുന്നത്. ഫോക്സ് ടെയ്ൽ എന്നും സുഭദ്രാമാല എന്നും ഇത് അറിയപ്പെടുന്നുണ്ട്. മൺസൂൺ തുടങ്ങുമ്പോൾ കൃത്യമായി പൂവിടുന്ന ഈ ചെടി ഉയരമുള്ള മരങ്ങളിൽ പറ്റി വളരുന്നു.കാലാവസ്ഥാ വ്യതിയാനവും വാസസ്ഥലങ്ങൾ കുറഞ്ഞു വരുന്നതും ഇവക്ക് ഭീഷണിയായി വരുന്നുണ്ടെങ്കിലും ജൂൺ ജൂലൈ മാസങ്ങളിൽ നീണ്ടു ഭംഗിയാർന്ന പൂച്ചെണ്ടുമായി റോഡരികിലെ തേക്കിലും മറ്റു ഉറപ്പുള്ള മരങ്ങളിലും കുറുനരി വാലനെ കാണാം.

നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ മീന ജോസഫാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് സസ്യ വർഗ്ഗീകരണ ശാസ്ത്ര തൽപരനായ സജീവ് ഉച്ചക്കാവിൽ ആണ് ഇവയെ തിരിച്ചറിഞ്ഞ് ആധികാരിക വിവരങ്ങൾ നൽകിയത്. ചകരിത്തൊണ്ടിൽ കെട്ടിവച്ച് വീടുകളിലും ഇവയെ വളർത്തിയെടുക്കാം. ചെറിയ തണൽ ആവശ്യമുള്ള ഇവ അധികം പരിചരണമില്ലാതെ വളർന്ന് എല്ലാ മഴക്കാലത്തും കൃത്യമായി പുഷ്പിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com