LOCAL NEWSNews

ചമല്‍ കേളന്‍ മൂലയിലെ വാറ്റ് കേന്ദ്രത്തില്‍ വീണ്ടും എക്‌സൈസിന്റെ പരിശോധന

കട്ടിപ്പാറ: ചമല്‍ കേളന്‍ മൂലയിലെ വാറ്റ് കേന്ദ്രത്തില്‍ വീണ്ടും എക്‌സൈസിന്റെ പരിശോധന. ഐ ബി പ്രീവന്റെീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ രഹസ്യ വിവരത്തെതുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് റേഞ്ച് സംഘമാണ് പരിശോധന നടത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് സംഘം മല കയറിയത്. ആളുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള പാറക്കൂട്ടങ്ങള്‍ക്ക് ഇടയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. 200 ലിറ്റര്‍ വാഷ് നശിപ്പിച്ച എക്‌സൈസ് വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു.

പ്രിവന്റീവ് ഓഫീസര്‍ പ്രിയരഞ്ജന്‍ ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്യാം പ്രസാദ്, അഭിഷ എന്നിവരാണ് വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. സംഭവത്തില്‍ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com