മുക്കം നഗരസഭ വോളിബോൾ ടൂർണമെന്റ്: സ്പൈക്കേഴ്സ് മുത്താലം വിജയികൾ

മുക്കം: മുക്കം നഗരസഭയുടെയും മുത്തേരി സ്പോർട്സ് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ മുത്തേരി ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ സ്പൈക്കേഴ്സ് മുത്താലം ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ അമിഗോസ് നീലേശ്വരത്തെ പരാജയപ്പെടുത്തിയാണ് മുത്താലം വിന്നേഴ്സ് ട്രോഫി സ്വന്തമാക്കിയത്. അമിഗോസ് നീലേശ്വരം റണ്ണേഴ്സ് അപ്പ് ആയി.
ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് കുന്നത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഭവന വിനോദ് (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), കൗൺസിലർമാരായ ഷെരീഫ് വെണ്ണക്കോട്, സുനിൽ പൊയ്യേരി, ഷജീഷ് വയലത്ത്, ബബിത മനോജ്, ഷബാന, അബ്ദുള്ളക്കുട്ടി, മുനീർ മുത്താലം, മുത്തേരി സ്പോർട്സ് അക്കാദമി ഭാരവാഹികളായ അഡ്വ. ദിൽജിത്ത്, ജയൻ മുത്തേരി തുടങ്ങിയവർ സംസാരിച്ചു.



