LOCAL NEWSNews

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ തകർന്നു

കോടഞ്ചേരി: കണ്ണോത്ത് സടക്ക് അമ്പാട്ടുപടി റോഡിൽ രാത്രി 10 മണിയോടെ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ഓട്ടോ കാട്ടുപന്നി ആക്രമിച്ചു.

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞ് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ഡ്രൈവർ ജലീഷ് പറമ്പിലിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാട്ടുപന്നികളുടെ ക്രമാതീതമായ വർദ്ധനവിനെ തുടർന്ന് കൃഷിയിടങ്ങളിൽ മാത്രമല്ല റോഡുകളിൽ കൂടെ സമാധാനത്തോടെ സഞ്ചരിക്കുവാനുള്ള സാധാരണക്കാരുടെ അവകാശത്തെ പോലും നിഷേധിക്കുന്ന വിധത്തിലുള്ള അതി ഭീമമായ എണ്ണത്തിലുള്ള വർദ്ധനവാണ് കാട്ടുപന്നിയുടെ കാര്യത്തിൽ വന്നിട്ടുള്ളതെന്ന് നാട്ടുകാർ അറിയിച്ചു.

അടിയന്തരമായി ഇവയുടെ ക്രമാതീതമായ എണ്ണത്തിലുള്ള വർദ്ധനവ് നിയന്ത്രിക്കുന്നതിനും ഇവയെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്തി ഉന്മൂലനം ചെയ്യുവാൻ ആവശ്യമായ നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് നാട്ടുകാരും കർഷക സംഘടനകളും ആവശ്യപ്പെട്ടു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com