KODANECHERYLOCAL NEWSNews

പാലക്കലിൽ ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരിച്ചു

കൊടഞ്ചേരി : പാലക്കൽ മുനീറുൽ ഇസ്ലാം സംഘം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രതാ സമിതിക്ക് രൂപം നൽകി. ലഹരി ഉപയോഗിക്കുന്നവരെയും വിൽപന നടത്തുന്നവരെയും കണ്ടെത്തി ബോധവൽക്കരണം നടത്തുന്നതിനും വിൽപന തടയുന്നതിനും വേണ്ടി തേക്കിൽ യൂസഫ്, മഹ്മൂദ് ചിണ്ടംകുളത്തിൽ, ജംഷീർ കോട്ട, അബ്ദുറഹ്മാൻ കിഴക്കേക്കണ്ടി, റഷീദ് പി.കെ എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ചു.

മഹല്ല് പ്രസിഡണ്ട് തേക്കിൽ യൂസഫ് അധ്യക്ഷത വഹിച്ച യോഗം മഹല്ല് ഖത്ത്വീബ് മുനവ്വറലി അസ്ഹരി ഉദ്ഘാടനം ചെയ്തു. തേക്കിൽ റസാഖ് സ്വാഗതവും റഫീഖ് പി.കെ നന്ദിയും പറഞ്ഞു.അടിവാരം പ്രദേശത്തെ പതിനഞ്ചോളം മഹല്ലുകൾ ചേർന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായാണ് ജാഗ്രതാ സമിതി രൂപീകരിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com