
പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് സ്കൂളിൽ കുടുംബശ്രീ മിഷന്റെ സഹായത്തോടെ അഗ്രിതെറാപ്പി തുടങ്ങി. 100 ഗ്രോബാഗുകളിൽ വിവിധ തരം പച്ചക്കറി കൃഷിയാണ് പദ്ധതിയുടെ ഭാഗമായി തുടങ്ങിയത്.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ ഷീബാ സജി അധ്യക്ഷയായി. മോളി ആന്റോ, ഹസീന, ഷിൽന, സിമി അബ്രഹാം, ദേവിരാജൻ തുടങ്ങിയവർ പങ്കെടുത്തു.



