
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിന്റെ കാർഷികപ്പെരുമ അറിയാൻ പരപ്പനങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽനിന്നുള്ള കർഷകസംഘമെത്തി. കൃഷിവകുപ്പിന്റെ ആത്മപദ്ധതി പരിശീലനത്തിന്റെ ഭാഗമായായിരുന്നു സന്ദർശനം.കൃഷി അസി. ഡയറക്ടർ വി. സംഗീതയുടെ നേതൃത്വത്തിൽ കൂടരഞ്ഞി കരിംകുറ്റി കടമ്പനാട്ട് ഷാജി, കുളിരാമുട്ടി മണിമലത്തറപ്പിൽ രാജേഷ്, പൂവാറൻതോട് വിനോദൻ എടവന തുടങ്ങിയവരുടെ കൃഷിയിടങ്ങൾ സംഘം സന്ദർശിച്ചു.
കൂടരഞ്ഞി കൃഷിഭവൻ കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ് കർഷകരെ പരിചയപ്പെടുത്തി. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കർഷകരുടെ ഉത്പന്നം വിൽക്കുന്നതിന് അനുമതിലഭിച്ച ഒട്ടേറ കർഷകരുണ്ടിവിടെ. ഇവരിൽനിന്ന് ഏലം, കാപ്പിപ്പൊടി, കുരുമുളക്, കുടമ്പുളി എന്നീ ഉത്പന്നങ്ങൾ വാങ്ങിയാണ് സന്ദർശകർ മടങ്ങിയത്



