
മുക്കം : മുക്കം ഫെസ്റ്റിൽ ജീവൻരക്ഷയുടെ ബാലപാഠം പകർന്ന് അഗ്നിരക്ഷാസേന. മുക്കം അഗ്നിരക്ഷാസേനാ യൂണിറ്റാണ് പ്രഥമ ശുശ്രൂഷ പരിശീലനവും തൊണ്ടയിൽ ഭക്ഷണപദാർഥങ്ങൾ കുടുങ്ങിയാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും മറ്റും പ്രദർശനെത്തുന്നവർക്ക് പരിചയപ്പെടുത്തുന്നത്.
രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.എൽ.പി.ജി. ഗ്യാസ് സിലിൻഡർ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകളും വാതകചോർച്ചയോ, തീപ്പിടിത്തമോ ഉണ്ടായാൽ സ്വീകരിക്കേണ്ട രക്ഷാപ്രവർത്തനവും അഗ്നിരക്ഷസേനാംഗങ്ങൾ വിശദമാക്കുന്നുണ്ട്.സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.ടി. ജയേഷ്, എം.സി. മനോജ്, അഭിലാഷ്, നിപിൻദാസ്, സിബി എന്നിവർ നേതൃത്വം നൽകുന്നു



