LOCAL NEWSNewsTHIRUVAMBADY

വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ, മൃഗാശുപത്രിയുടെ സഹകരണത്തോടെ ഇലഞ്ഞിക്കൽ സൗപർണ്ണിക ക്ലബ്ബിൽ വച്ച് വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും പേവിഷ ബാധക്കെതിരെ ഉള്ള പ്രതിരോധ കുത്തിവെപ്പ് നടത്തി. തമ്പലമണ്ണയിലെയും പരിസരപ്രദേശങ്ങളിലെയും 50 ലധികം വളർത്തു നായ്ക്കളും പത്തോളം പൂച്ചകളും കുത്തിവെപ്പ് നടത്തി.

വാക്സിനേഷൻ സ്വീകരിച്ച മുഴുവൻ വളർത്ത് മൃഗങ്ങൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ പ്രിയ വളർത്തു മൃഗങ്ങൾക്ക് വാക്സിനേഷൻ
കുത്തിവെപ്പ് നടത്തി. സി.ബി അനിൽ, സാലസ് മാത്യു എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com