ബില്ലുകൾ സ്വീകരിക്കും കോടഞ്ചേരി∙ റബർ ഉൽപാദക സംഘത്തിലെ അംഗങ്ങളുടെ ജനുവരിയിലെ റബർ വിൽപന ബില്ലുകൾ 8, 9 തീയതികളിൽ വൈകിട്ട് 4 മുതൽ 6 വരെ സംഘം ഓഫിസിൽ സ്വീകരിക്കും. നികുതി രസീത് നൽകി അംഗത്വം പുതുക്കാത്ത അംഗങ്ങൾ നികുതി രസീതും കൊണ്ടു വരണം എന്ന് സംഘം പ്രസിഡന്റ് അറിയിച്ചു
അമ്പെയ്ത്ത് പരിശീലനം: കോഴിക്കോട് ∙ ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷനും ഫ്യൂച്ചർ ഒളിംപ്യൻസ് പ്രഫഷനൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും ചേർന്നു വിവിധയിടങ്ങളിൽ സൗജന്യ അമ്പെയ്ത്ത് പരിശീലന ക്യാംപ് തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു. 11ന് വൈകിട്ട് 5നകം അപേക്ഷ നൽകണം. 9809921065.
കേര സുരക്ഷ ഇൻഷുറൻസിന്അപേക്ഷിക്കാംകോഴിക്കോട് ∙ നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസിന് തെങ്ങുകയറ്റ തൊഴിലാളികൾക്ക് അപേക്ഷിക്കാം. 8891889720.
അസാപ് കേരളയിൽ പ്രവേശനം കോഴിക്കോട് ∙ അസാപ് കേരളയിൽ ഐഇഎൽടിഎസ്, ഒഇടി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. 8304062996.ഡിജിറ്റൽ കോഴ്സ്:
സൗജന്യ പരിശീലനം കോഴിക്കോട് ∙ ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്‌ഷൻ, ഡിജിറ്റൽ ഡിസൈൻ കോഴ്സിൽ പട്ടികവർഗ യുവതി യുവാക്കൾക്ക് സൗജന്യ പരിശീലനവും തൊഴിലും. സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിന്റെ ധനസഹായത്തോടെയാണ് കോഴ്സ്. അപേക്ഷിക്കേണ്ട അവസാന തീയതി 15. 96560 39911.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ കുറ്റ്യാടി∙ ഗവ. താലൂക്ക് ആശുപത്രിയിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. 10–ന് അകം അപേക്ഷ നൽകണം.