
മുക്കം:എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന വാർഷിക ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
അഷ്‌കർ സർക്കാർ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി എൻ.ശശികുമാറിനെയും
ട്രഷറർ സ്ഥനത്തേക്ക് അസ്ബാബുവിനെയും യോഗം തെരഞ്ഞെടുത്തു.
സന്നദ്ധ സേന ചീഫ് കോർഡിനേറ്ററായിസി. കെ. റഫീഖ് ബാബു അബ്ദു ചാലിയാർ, ഷൈജു എള്ളങ്ങൽ,ജലീൽ പെരുമ്പടപ്പ് എന്നിവരെവൈസ് പ്രസിഡന്റുമാരായും ഷംസീർ മെട്രോ,ആബിദ് അഗസ്ത്യൻമുഴി,അനി കല്ലട എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായി നിയോഗിച്ചു. ബാബു എള്ളങ്ങലിനെ സന്നദ്ധ സേന ഡെപ്യൂട്ടി ചീഫായും തെരഞ്ഞെടുക്കപ്പെട്ടു
23 അംഗ എക്സിക്യൂട്ടീവ് പാനലും പ്രഖ്യാപിച്ചു. എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി സ്ഥിരംസമിതി രക്ഷാധികാരികളായ എ. പി മുരളീധരൻ മാസ്റ്റർ, ജി. അബ്ദുൽ അക്ബർ, ബക്കർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി യോഗ നടപടികൾ നിയന്ത്രിച്ചു



