LOCAL NEWSNews

കഫെയുടെ മറവിൽ വൻതോതിൽ ലഹരി മരുന്നു വിൽപ്പന: യുവാവ് പിടിയിൽ

ഫറോക്ക് : കോളജ് വിദ്യാർഥികൾക്ക് വിൽപനയ്ക്ക് കൊണ്ടുവന്ന 4.78 ഗ്രാം ന്യൂജൻ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം പെരിങ്ങാവ് പാറമ്മൽ ഷഫീറിനെ(27) ആണ് ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സും (ഡാൻസാഫ്) ഫറോക്ക് പൊലീസും ചേർന്നു പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.വിദ്യാർഥികളെ ലക്ഷ്യമിട്ട് ഫാറൂഖ് കോളജിനു സമീപം ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നു ഡപ്യൂട്ടി കമ്മിഷണർ കെ.ഇ.ബൈജുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നർകോട്ടിക് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കോളജിന് സമീപം പ്രവർത്തിക്കുന്ന സ്പോട് കഫെയുടെ മറവിൽ ഷഫീർ വൻതോതിൽ ലഹരി മരുന്നു കച്ചവടം നടത്തുന്നുണ്ടെന്നു കണ്ടെത്തി.

തുടർന്നു ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് എംഡിഎംഎയുമായി കയ്യോടെ പിടികൂടിയത്. ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, ഫറോക്ക് എസ്ഐമാരായ എസ്.അനൂപ്, ടി.പി.ബാവ രഞ്ജിത്ത്, എഎസ്ഐ പി.അബ്ദുറഹ്മാൻ, സീനിയർ സിപിഒ കെ.അഖിലേഷ്, സിപിഒമാരായ അനീഷ് മൂസാൻവീട്, അർജുൻ അജിത്, എം.രഞ്ജിത്, സന്തോഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com