
ചാത്തമംഗലം : കാട്ടാങ്ങൾ എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി . പശ്ചിമ ബംഗാൾ സ്വദേശി നിധിൻ ശർമ്മ(22) ആണ് മരിച്ചത്. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനയറിങ് വിദ്യാർഥി ആയിരുന്നു. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു . ജീവിക്കാൻ താൽപര്യം ഇല്ലെന്ന് സുഹൃത്തുകൾക്ക് സന്ദേശം അയച്ചിരുന്നു എന്ന് പൊലീസ് പറയുന്നു . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)



