പതങ്കയത്ത് കാണാതായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും കണ്ടെത്താനായില്ല

കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച ഉച്ചയോടെ കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ 8:30 ന് ആരംഭിച്ചിരുന്നു. മൂന്നാം ദിവസമായ ഇന്ന് ഉച്ചയ്ക്കുശേഷം കനത്ത മഴ പെയ്തതിനാൽ പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തിരച്ചിലിന് ഫലം കണ്ടില്ല.
ജലനിരപ്പ് ഉയർന്നതോടെ സന്നദ്ധ സേനാ പ്രവർത്തകർ ഇരുവഴിഞ്ഞിപ്പുഴയുടെതാഴെ ഭാഗങ്ങളിലും മുക്കം കടവുകളിലും തിരച്ചിൽ നടത്തി.
ഇന്നത്തെ തിരച്ചിലിന് വിവിധ സന്നദ്ധ സേനാംഗങ്ങൾ ഫയർഫോഴ്സ്, പോലീസ്, റ്റി ഡി ആർ എഫ്,കോഴിക്കോട് നിന്നും ഉള്ള സ്കൂബ ഡൈവിംഗ് ടീം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തഹസിൽദാർ സുബൈർ സി, കോടഞ്ചേരി എസ്. ഐ ജിതേഷ് കെ , വൈസ് പ്രസിഡണ്ട് ജമീല അസീസ്, പാണ്ടിക്കാട് ബ്ലോക്ക് മെമ്പർ കുരിക്കൾ മുത്തു, വാർഡ് മെമ്പർ ലീലാമ്മ കണ്ടത്തിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി വില്ലേജ് അസിസ്റ്റൻറ് ബിനു റ്റി, എന്നിവർ നേതൃത്വം നൽകി. നാളെ രാവിലെ വീണ്ടും 8:30ന് തിരച്ചിൽ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.



