KERALA NEWS

വയനാട്ടില്‍ വാഹനാപകടത്തില്‍ രണ്ടു മരണം; ഒരാള്‍ക്ക് ഗുരുതരപരിക്ക് – വീഡിയോ

കല്‍പ്പറ്റ: വയനാട് മുട്ടില്‍ വാരിയാടിന് സമീപം വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുട്ടിലിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി. ഷെരീഫ് (50), ഓട്ടോ യാത്രിക എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്. സഹയാത്രികയും ഇതേ കോളനിവാസിയുമായ ശാരദ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം ശാരദയെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലെ മാറ്റി.കെ.എസ്.ആര്‍.ടി.സി. ബസ്സും ഓട്ടോറിക്ഷയും കാറും സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.

പോക്കറ്റ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുകയായിരുന്ന കാറിലും തുടർന്ന് എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസിലും ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ഒരു സ്‌കൂട്ടറില്‍ ഇടിക്കുകയും സ്‌കൂട്ടര്‍ യാത്രികനായ ശ്രീജിത്തിന് നിസാര പരിക്കേല്‍ക്കുകയും ചെയ്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com