
രേഖകൾ ഹാജരാക്കണം കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളില്‍ 2014, 2015, 2016, 2017 വര്‍ഷങ്ങളില്‍ 60 വയസ്സ് പൂര്‍ത്തിയായി അപേക്ഷ സമര്‍പ്പിച്ചവരില്‍ ആനുകൂല്യം കൈപറ്റാത്തവര്‍ അവരുടെ ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികള്‍ ജില്ലാ ക്ഷേമനിധി ഓഫീസിലോ, അതത് താലൂക്കില്‍ നടത്തുന്ന സിറ്റിങ്ങിലോ ഹാജരാക്കേണ്ടതാണ്, (അഡ്രസ് വ്യത്യാസമുളളവര്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്) എന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. സിറ്റിങ്ങ് തിയ്യതികള്‍: മാര്‍ച്ച് 10 താമരശ്ശേരി താലൂക്ക്, (രാജീവ് ഗാന്ധി ഓഡിറ്റോറിയം), മാര്‍ച്ച് 13 ന് വടകര താലൂക്ക്, (മുനിസിപ്പല്‍ ടൗണ്‍ഹാള്‍),മാര്‍ച്ച് 15 ന് കൊയിലാണ്ടി താലൂക്ക്, ടൗണ്‍ഹാള്‍), മാര്‍ച്ച് 17 ന് കോഴിക്കോട് താലൂക്ക് , (ജില്ലാ എക്സിക്യൂട്ടിവ് ഓഫീസ്), കൂടുതൽ വിവരങ്ങൾക്ക്: 0495-2384006, ഇ-മെയില്‍: agri.worker.kkd@gmail.com
ഈവനിങ് ഒപിയിൽ താൽക്കാലിക നിയമനം:
കോഴിക്കോട് ∙ കോർപറേഷൻ എഫ്എച്ച്സി, സിഎച്ച്സികളിൽ ഈവനിങ് ഒപിയിലേക്കു മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ തസ്തികകളിൽ താൽക്കാലിക നിയമനം. വിവരങ്ങൾക്ക് www.kozhikodecorporation.lsgkeral.gov.in.
മെഡിക്കൽ ഓഡിറ്റർ നിയമനം മാർച്ച് 2ന്കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മെഡിക്കൽ ഓഡിറ്ററെ (സ്റ്റാഫ് നഴ്സ്) നിയമിക്കുന്നു. 2ന് രാവിലെ 11ന് സൂപ്രണ്ട് ഓഫിസിൽ കൂടിക്കാഴ്ച. 0495 2350055.
സൗജന്യ പ്രാണയാമയജ്ഞം മാർച്ച് 14 മുതൽകോഴിക്കോട് ∙ ശിവാനന്ദ ഇന്റർനാഷനൽ സ്കൂൾ ഓഫ് യോഗ ചാരിറ്റബിൾ ട്രസ്റ്റ് മാർച്ച് 14 മുതൽ 18 വരെ ഗാന്ധി ഗൃഹത്തിൽ സൗജന്യ പ്രാണയാമയജ്ഞം നടത്തും. 9895135590
ഡെപ്യൂട്ടേഷന്‍ നിയമനം കേരള ലളിതകലാ അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ ഒരു യു.ഡി.ക്ലാര്‍ക്കിന്റെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. നിലവില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന യു.ഡി.ക്ലാര്‍ക്കുമാര്‍ക്കും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സര്‍വ്വീസും ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് യോഗ്യത നേടിയവരുമായ എല്‍.ഡി.ക്ലര്‍ക്കുമാര്‍ക്കും അപേക്ഷിക്കാം. ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ സെക്ഷനുകളിലെ പരിചയം അഭിലഷണീയം. അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന മാര്‍ച്ച് 7നകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂര്‍-680020 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് :0487-2333773
ലേലം ചെയ്യുന്നു വാഹനനികുതി, മാക്ട് കുടിശ്ശികയിനത്തിലുള്ള 4,21,354/- രൂപയും പലിശയും, കളക്ഷൻ ചാർജ്ജും, നോട്ടീസ് ചാർജ്ജും, ഈടാക്കുന്നതിനായി വിജീഷ് സി പി S/O ശ്രീധരൻ, ചെറുവയൽ താഴേക്കുനി, കായപ്പനച്ചി എന്നയാളിൽ നിന്നും ജപ്തി ചെയ്തിട്ടുള്ളതും, വടകര താലൂക്കിൽ എടച്ചേരി വില്ലേജിൽ ഇരിങ്ങണ്ണൂർ ദേശത്ത് റീ സ 4/4 ൽ പെട്ട 6.29 ആർ ഭൂമിയുടെ ലേലം മാർച്ച് 28 ന് ഉച്ചയ്ക്ക് 11 മണിക്ക് മുമ്പ് എടച്ചേരി വില്ലേജ് ഓഫീസിൽ നടത്തും. സർക്കാരിന്റെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0496 -2526289.
ഇ-ടെണ്ടർ ക്ഷണിച്ചു കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ തളിര് മാസിക അച്ചടിക്കുന്നതിന് ഇ- ടെണ്ടർ മുഖേന അച്ചടി നിരക്കുകൾ ക്ഷണിക്കുന്നു. ഇ-ടെണ്ടർ ID No.2023_KSICL_560309_2. Ref No. 226/C/2020/CL. അടങ്കൽ തുക 40,00,000 രൂപ (ഏക ദേശം). ടെണ്ടർ വില : 6,000 രൂപ. നിരതദ്രവ്യം – 40,000 രൂപ. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 13 ന് രാവിലെ 9 മണിക്ക്. ടെണ്ടർ തുറക്കുന്ന തിയ്യതി മാർച്ച് 15 ന് രാവിലെ 12 മണിക്ക്. കൂടുതൽ വിവരങ്ങൾക്ക്: 0471 2333790, 2327276 ,www.ksicl.org
PRD/CLT/866/02/23 27/02/2023 സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാംപേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്പ്മെന്റ് സെന്ററിൽ മാർച്ച് 7 ന് രാവിലെ 11മണിക്ക് കേന്ദ്ര സർവകലാശാലകളിലേയ്ക്കും മറ്റ് പ്രമുഖ സർവകലാശാലകളിലേക്കുമുളള പ്രവേശന പരീക്ഷയുടെ സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാം നടത്തുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :0496-2615500.
മസ്റ്ററിങ് ചെയ്യണം കേരള ഷോപ്സ് ആൻഡ് കൊമ്മേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയർ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ മാർച്ച് 20 നകം മസ്റ്ററിങ് ചെയ്യേണ്ടതാണ്. ഇതിനായി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് കോഴിക്കോട് ജില്ലാ ഓഫീസില്‍ എത്തിക്കുകയോ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകുകയോചെയ്യേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2372434 , peedikakkd@gmail.com.



