KERALA NEWS

സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും നർത്തകിയുമായ ഷീബ അന്തരിച്ചു

തിരുവനന്തപുരം:നർത്തകിയും ദൂരദർശനിലെ ആദ്യകാല അവതാരകയും എസ് ബിഐ ഉദ്യോഗസ്ഥയും ആയിരുന്ന കുറവൻകോണം വിൻസൺ മാൻഷനിൽ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. അർബുദത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം.പറവൂർ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്.

ദൂരദർശനിൽ അനൗൺസറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദർശനിൽ മയിൽപ്പീലി, ജീവൻ ടിവിയിൽ വീട്ടുകാര്യം എന്നീ പരിപാടികൾ അവതരിപ്പിച്ചിരുന്നു. മക്കൾ: പരസ്യസംവിധായകനും നിർമാതാവുമായ വിഷ്ണു, വിദ്യാർഥിനി ശിവകാമി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com