
തിരുവമ്പാടിയിലെ കലാ സാംസ്കാരിക പഠനകേന്ദ്രം ജനചേതനയുടെ ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവ്വഹിച്ചു. വാർഡ് മെമ്പർ ലിസി ബാബു ആശംസകൾ നേർന്നു.
തുടർന്ന് പഠന കേന്ദ്രം ഡയറക്ടർ ഡോ. ജെയിംസ് പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത എഴുത്തുകാരൻ ഡോ.പി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ അബ്ബാസ് അലി സ്വാഗതം പറഞ്ഞു .
അശോകൻ അരീക്കോടിന്റെ നേതൃത്വത്തിൽ ഗസൽ സന്ധ്യയും അരങ്ങേറി. വിശ്വജിത്, ആതിരാ ഷാജി എന്നിവർ ഗുലാം അലി, ജഗജിത് സിംഗ്, പങ്കജ് ഉധാസ് , ബാബുരാജ് തുടങ്ങിയവരുടെ പ്രസിദ്ധമായ ഗസലുകൾ ആലപിച്ചു.



