News

വിമാനക്കമ്പനികൾ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം: പ്രവാസി കോൺഗ്രസ്

കൊടുവള്ളി: ബലിപെരുന്നാൾ അടുക്കുന്തോറും
വിമാനകമ്പനികൾ
ഓരോ മിനിറ്റിലും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയാണ് 4 ഇരട്ടിയോളം വർദ്ധനവാണ് നിലവിൽ കൂടിയിരിക്കുന്നത് ഓരോ വിമാന കമ്പനികളും ഈ കാര്യത്തിൽ പരസ്പരം മത്സരിച്ച് കൊണ്ട് പ്രവാസികളെ ക്ഷൂഷണം ചെയ്യുന്ന
പ്രവൃത്തി ദാരുണമായി തുടർന്നിട്ടും ,വ്യോമയാന വകുപ്പ് മൗനം അവലംബിക്കുന്നത് നീതികരിക്കാനാകാത്തതാണ്.

കോവിഡിൻ്റെ മഹാമാരിയിൽ സർവ്വതും നഷ്ടപ്പെട്ട പ്രവാസികൾ പതുക്കെ കരകയറി തുടങ്ങിയപ്പോഴാണ് കൊള്ളസംഘത്തെ പോലെ വിമാനകമ്പനികൾ പിടിച്ച്പറി നടത്തുന്നത് കേരള കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടാതെ മാറി നിൽക്കുന്നത് കടുത്ത പ്രതിഷേധാർഹമാണ്

ആയതിനാൽ തന്നെ പെട്രോൾ വിലവർദ്ധനവ് പോലെ തോന്നുന്ന സമയത്ത് വിമാന നിരക്ക് വർദ്ധിപ്പിക്കുന്ന രീതിക്ക്
മാറ്റം വരുത്തണമെന്നും വെക്കേഷനും സീസണും നോക്കി പ്രവാസികളെ പിഴിയുന്ന രീതി അവസാനിപ്പിക്കാൻ ഇടപെടണമെന്നും പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി കേന്ത്ര, കേരള സർക്കാറുകളോട് ഇ- മെയിൽ മുഖാന്തിരം ആവശ്യപ്പെട്ടു

ഇത് സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാൻ വേണ്ടി ചേർന്ന മീറ്റിൽ പ്രസിഡണ്ട് സി.കെ. അബ്ബാസ് അധ്യക്ഷത വഹിക്കുകയും , vk റഫീഖ് ഉൽഘാടനം നിർവഹിക്കുകയും ചെയ്തു മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്ത മീറ്റിൽ കെ.വി സുധീർ സ്വാഗതവും പി.വി. മൊയ്തുനന്ദിയും പറഞ്ഞു .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com