LOCAL NEWS

മലയോര ഹൈവേ കണക്ടിംഗ് റോഡിന് കിഫ്ബി അനുമതി

കൂടരഞ്ഞി: മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിൽ മേലേ കൂമ്പാറ-അകമ്പുഴ-താഴെ കക്കാട് കണക്ടിംഗ്‌ റോഡ് പി.ഡബ്ല്യു.ഡി ഡെപ്പോസിറ്റ് വർക്കായി ചെയ്യുന്നതിന് കിഫ്ബി അനുമതി ലഭിച്ചു. 6 മീറ്റർ വീതിയിൽ റോഡും 2 ചെറു പാലങ്ങളും ഉൾപ്പെടുത്തി 26.5 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുക. മലയോര ഹൈവേ അലൈൻമെന്റ് നിലവിലെ കൂമ്പാറ-കക്കാടംപൊയിൽ റൂട്ടിലൂടെയാണ് കടന്നു പോകുന്നത്.

നേരത്തെ പ്രവൃത്തിയിൽ അകമ്പുഴ ഉൾപ്പെടുത്തിയ അലൈൻമെന്റാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കിഫ്ബിയുടെയടക്കം പിന്നീടുള്ള പരിശോധനയിൽ അകമ്പുഴ റൂട്ടിന്റെ ‘ഗ്രേഡിയന്റ്’ കിഫ്ബി സ്റ്റാൻഡേർഡ് അനുസരിച്ചല്ലെന്നും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാവാൻ ഇടയുള്ളതായും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അലൈൻമെന്റ് നിലവിലെ കൂമ്പാറ -കക്കാടംപൊയിൽ റൂട്ടിലേക്ക് മാറ്റുന്നതിന് തീരുമാനിക്കുകയായിരുന്നു. ഗതാഗത സൗകര്യം കുറഞ്ഞ അകമ്പുഴ ഭാഗേേത്തക്ക് ഗതാഗതം ഉറപ്പാക്കേണ്ടതുണ്ടതിനാലും പ്രദേശവാസികൾ പ്രവൃത്തിക്ക് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയതും പരിഗണിച്ചാണ് ഇപ്പോൾ കണക്ടിംഗ് റോഡിന് കിഫ്ബി അനുമതി ലഭിച്ചിരിക്കുന്നതെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com