KODANECHERYLOCAL NEWSതിരുവമ്പാടി മണ്ഡല വാർത്തകൾ,

വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ട്രാഫിക്, റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി രണ്ടുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ‘എലിവേറ്റ്സ് 2026’ സ്കൂൾതല ക്യാമ്പിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത്.

കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രദീപ് കെ സി ക്ലാസിന് നേതൃത്വം നൽകി. ശ്രദ്ധാപൂർവമായ ഡ്രൈവിംഗിന്റെ പ്രാധാന്യം, റോഡ് സുരക്ഷാ നിയമങ്ങൾ, ട്രാഫിക് ചട്ടങ്ങൾ, പൊതുവിടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികൾക്ക് ലളിതമായി വിശദീകരിച്ചു. ലൈസൻസും മറ്റ് ആവശ്യമായ രേഖകളും ഇല്ലാതെ വാഹനങ്ങൾ ഓടിക്കരുതെന്നും റോഡുകളിൽ ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും പെരുമാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിദ്യാർത്ഥികളുമായി സംവദിച്ചുകൊണ്ട് റോഡ് സുരക്ഷയുടെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മൊമെന്റോ നൽകി സബ് ഇൻസ്‌പെക്ടർ പ്രദീപ് കെ സിയെ ആദരിച്ചു.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് റൂബി മർക്കോസ്, മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സിസ്റ്റർ സുധർമ എസ്.ഐ.സി., സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി. പോൾ, സ്റ്റാഫ് സെക്രട്ടറി സ്മിത കെ., എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ., ലാബ് അസിസ്റ്റന്റ് ഷിൽജി ജെയിംസ്, വിദ്യാർത്ഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com