
തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു.പി. സ്കൂളിന്റെ 75ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് (മാർച്ച് 3,വെള്ളിയാഴ്ച ) വൈകിട്ട് 5.45 മുതൽ സ്കൂളിൽ വെച്ച് നടക്കും.സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപറമ്പിൽ,തങ്കമ്മ എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകും.
സുവനീർ പ്രകാശനം, പെറ്റൽസ് പ്രകാശനം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടക്കും. സമ്മേളനം താമരശ്ശേരി രൂപനാധ്യക്ഷൻ മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, സ്കൂൾ മാനേജർ ഫാ.തോമസ് നാഗപറമ്പിൽ, താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാട്ട്, ലിസി അബ്രാഹം, റംല ചോലയ്ക്കൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ, മനോജ്കുമാർ എന്നിവർ സംബന്ധിക്കും


