
മുക്കം: വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ കാമ്പയിനോടനുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മുറമ്പാത്തി യൂണിറ്റ് കുടുംബ സംഗമവും എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ട്രഷറർ ഇ.പി അൻവർ സാദത്ത് സംഗമം ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് ജാഫർ പാലയിൽ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് കെ.സി.അൻവർ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. , മണ്ഡലം ട്രഷറർ ലിയാഖത്തലി മുറമ്പാത്തി സംസാരിച്ചു. യുനിറ്റ്സെകട്ടറി ഹാരിസ് എ.ബി സ്വാഗതവും സാലാം മുട്ടേത്ത്നന്ദിയും പറഞ്ഞു.



