LOCAL NEWS

‘കിളികളും കൂളാവട്ടെ’ തരംഗമായി ജില്ലാ ഭരണകൂടത്തിന്റെ ചലഞ്ച്ദശ ദിന ക്യാമ്പയിൻ 15 വരെ

കോഴിക്കോട്:വർദ്ധിക്കുന്ന വേനൽ ചൂടിൽ സഹജീവികൾക്ക് കരുതലാകണമെന്ന സന്ദേശമുയർത്തി ജില്ലാ ഭരണകൂടം മുന്നോട്ട് വെച്ച ‘കിളികളും കൂളാവട്ടെ’ ചലഞ്ചിന് നാനാതുറകളിൽ നിന്ന് മികച്ച പ്രതികരണം. കിളികളെയും മറ്റു പക്ഷി മൃഗാദികളെയും ലക്ഷ്യമാക്കി വീട്ടിലോ, സ്ഥാപനങ്ങളിലോ പരിസരത്തായി സ്റ്റീൽ / മൺപാത്രങ്ങളിൽ വെള്ളവും തീറ്റയും നിറച്ചു അതിന്റെ ഫോട്ടോ പകർത്തി നിശ്ചിത ഫ്രയിമിലാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെക്കുന്നതാണ് ചലഞ്ച്. കലക്ടറേറ്റിൽ ഒരുക്കിയ മൺകുടങ്ങളിൽ വെള്ളം നിറച്ച് ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി ഐ.എ.എസ്. ചലഞ്ച് ഉദ്ഘാടനം ചെയ്തിരുന്നു.

ജില്ലാ കലക്ടറുടെ ഔദ്യോഗിക പേജുകളിലൂടെ നടത്തിയ ആഹ്വാനം ഏറെ ആവേശത്തോടെയാണ് വീട്ടമ്മമാർ, സ്‌കൂൾ -കോളേജ് വിദ്യാർഥികൾ, വ്യാപാരികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഏറ്റെടുത്ത് ക്യാമ്പയിനിന്റെ ഭാഗമായത്. വായനക്കാർക്കും ചലഞ്ചിൽ പങ്കെടുക്കാം. ദാഹജലം ഒരുക്കിയതിന് ശേഷം ഫോട്ടോ പകർത്തി ഇതൊടപ്പം നൽകിയ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് ഫ്രയിമിൽ അപ്ലോഡ് ചെയ്തു നൽകും. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ Collector KKD പേജുകളെ മെൻഷൻ ചെയ്യുകയും, #kilakalum_coolavatte, #CollectorKKD എന്നീ ഹാഷ്ടാഗുകൾ ചേർക്കുകയും വേണം. ദിവസേന തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾ കലക്ടറുടെ പേജിൽ പങ്കുവെക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com