LOCAL NEWS

കോഴിക്കോട് ജില്ലയിൽ ഇന്ന് (09-03-2023); അറിയാൻ,

ഇന്റർവ്യൂ 15ന് കോഴിക്കോട് ∙മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക്‌ സർജറി വിഭാഗത്തിൽ കാർഡിയാക് സർജിക്കൽ നഴ്‌സിങ്ങിൽ ഒരു വർഷ കാലാവധിയുളള പോസ്റ്റ് ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുളള ഇന്റർവ്യൂ 15ന് ഉച്ചയ്ക്ക് 2നു നടത്തും. 0495  2355900

അപേക്ഷ ക്ഷണിച്ചു:വടകര ∙ ഗവ. മോഡൽ പോളി ടെക്നിക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ കീഴിൽ സോളർ ടെക്നിഷ്യൻ ബാറ്ററി സിസ്റ്റം അസംബ്ലി ഓപ്പറേറ്റർ, മൾട്ടി സ്കിൽ ടെക്നിഷ്യൻ ഇലക്ട്രിക്കൽ, ഐടി കോ ഓർഡിനേറ്റർ (സ്കൂൾ), ജൂനിയർ സോഫ്റ്റ്‍വേർ ഡെവലപർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 15നകം അപേക്ഷിക്കണം. 8547005079.

ഇന്റീരിയർ ഡിസൈനിങ് കോഴ്സ് കോഴിക്കോട് :അസാപ് കേരളയും വ്യവസായ വാണിജ്യ ഡയറക്ടറേറ്റും സംയുക്തമായി നടത്തുന്ന ഇന്റീരിയർ ഡിസൈനിങ് കോഴ്സിന്റെ ഉദ്ഘാടനം നാളെ എൻഐടി കാലിക്കറ്റ് ക്യാംപസിൽ നടക്കും. 9495999710

ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം കോഴിക്കോട് ∙ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഐടിഐകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. 0495 2371451

കൊമേഴ്സ്യൽ അപ്രന്റീസ് കോഴിക്കോട് ∙ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയങ്ങളിലേക്ക് കൊമേഴ്സ്യൽ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. വിവരങ്ങൾക്ക്: http://kspcb.kerala.gov.in,9656777872

എംബിഎ അപേക്ഷ കോഴിക്കോട് ∙ സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ (ട്രാവൽ ടൂറിസം) 2023-2025 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. 9446529467

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com