
മുക്കം: ഇസ്ലാമിക ശരീഅത്തിന്റെ ദൈവികതയും മാനവികതയും പ്രായോഗികതയും ബോധ്യപ്പെടും വിധം പുതിയ ശരീഅത്ത് വിരുദ്ധ വിവാദങ്ങളെ ക്രിയാത്മകമായി പ്രതിരോധിക്കണമെന്ന് വിസ്ഡം യൂത്ത് മുക്കം മണ്ഡലം സമിതി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.അജ്ഞതയിൽ നിന്ന് ഉത്ഭൂതമായ സംശയങ്ങളെ പ്രശ്നങ്ങളായി അവതരിപ്പിച്ച് അനന്തരാവകാശ നിയമങ്ങൾ പരിഷ്കരിക്കണമെന്നാണ് ചിലർ വാദിക്കുന്നത്.ഇസ്ലാമിക ശരീഅത്ത് തന്നെ കാലോചിതമായി പരിഷ്കരിക്കണമെന്ന അബദ്ധജഢിലമായ വാദങ്ങളിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു. ദൈവീക നിയമങ്ങൾ മനുഷ്യബുദ്ധികൊണ്ട് തിരുത്തണമെന്ന് വാദിക്കുന്നത് എത്ര വലിയ അബദ്ധമാണ്.”അനന്തരാവകാശ വിവാദം: ഇസ്ലാമിന് പറയാനുള്ളത്” എന്ന തലക്കെട്ടിൽ 2023 മാർച്ച് 12 ഞായറാഴ്ച കോഴിക്കോട് വെച്ച് നടക്കുന്ന വിസ്ഡം സെമിനാറിന്റെ ഭാഗമായി മുക്കം മണ്ഡലം വിസ്ഡം യൂത്ത് സംഘടിപ്പിച്ച ലോഗിൻ നേതൃ ക്ക്യാമ്പ് വിസ്ഡം യൂത്ത് കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് റഷീദ് പാലത്ത് ഉദ്ഘാടനം ചെയ്തു.വിസ്ഡം യൂത്ത് മൂക്കം മണ്ഡലം പ്രസിഡണ്ട് ഷബീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻസ് മുക്കം മണ്ഡലം സ



