LOCAL NEWSMUKKAMNews

നീലേശ്വരം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ; സാന്ത്വന പരിചരണ പരിശീലന ക്യാമ്പ് നടത്തി

മുക്കം: സാന്ത്വന പരിചരണത്തിന്റെ വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനായി ദ്വിദിന പരിശീലന ക്യാമ്പ് നടത്തി. നീലേശ്വരം ഗവ.ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം, മുക്കം ഗ്രേസ് പെയിൻ ആന്റ് പാലിയേറ്റീവുമായ സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.ഈ കാലഘട്ടത്തിൽ സാന്ത്വന പരിചരണത്തിന്റെ ആവശ്യകത , ബേസിക് ലൈഫ് സപ്പോർട്ട്, പാലിയേറ്റീവ് നഴ്സിംഗ്, കിടപ്പ് രോഗികളുമായ ആശയ വിനിമയം നടത്തേണ്ടത് എങ്ങനെ, ഒരു മനുഷ്യന്റെ അവസാന മണിക്കൂർ തുടങ്ങി വിവിധ വിഷയങ്ങളിൽ പരിശീലനം നടത്തി.നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള 90 വളണ്ടിയർമാർ പരിശീലനത്തിൽ പങ്കാളികളായി.

ഷരീഫുദ്ധീൻ , ജാബിർ , ദാവൂദ്, അഷ്റഫ്, നൂറുൽ അമീൻ തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.തുടർന്ന് പാലിയേറ്റീവ് കെയർ വളണ്ടിയർമാരായ അഭിഷേക്, ഫാസിൽ, ഉമ്മർ , ഷഫീഖ്, ഷരീഫ , അനസ്, അഫ്താൻ, നവീദ് ഹുസ്സൈൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കിടപ്പു രോഗികളുടെ വീടുകൾ സന്ദർശിക്കുകയും രോഗികളെ കുളിപ്പിക്കൽ, വീടും പരിസരവും ശുചീകരിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.മുക്കം ഗ്രേസ് പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ചെയർമാൻ ഷരീഫുദ്ദീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നീലേശ്വരം ഗവ. ഹയ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം.കെ ഹസീല, പി.ടി.എ പ്രസിഡന്റ് അബ്ദുൽ സലാം മുണ്ടോളി, എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എ അജാസ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com