LOCAL NEWS

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി മുക്കത്തെ ഒന്നര വയസ്സുകാരി

മുക്കം:ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ഒന്നര വയസുകാരി.മുക്കം സ്വദേശികളായ ഫോട്ടോഗ്രാഫർ വിജീഷ് നില, അധ്യാപികയായ അനീഷ ദമ്പതികളുടെ മകളായ നിലാ ക്ഷേത്രയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

കുഞ്ഞു നിലയുടെ ഓർമ ശക്തിയും ബുദ്ധിശക്തിയുമാണ് ഈ നേട്ടത്തിന് അർഹമാക്കിയത്.പഴങ്ങൾ, മൃഗങ്ങൾ, വാഹനങ്ങൾ, പച്ചക്കറികൾ,ശരീര ഭാഗങ്ങൾ തുടങ്ങി 150 ഓളം വാക്കുകൾ ഓർമകളിൽ കോർത്തിണക്കി അനായാസേന പറയും. ചിത്രങ്ങൾ ഒരു തവണ കാണിച്ചുകൊടുത്താ ൽ കുഞ്ഞ് പിന്നീട് അത് പറയുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പരിശീലനം നൽകിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com