LOCAL NEWSMUKKAM

മുക്കം നഗരസഭ പാലിയേറ്റീവ് രോഗികൾക്കായി വിനോദയാത്ര നടത്തി

മുക്കം നഗരസഭ പാലിയേറ്റീവ് രോഗികൾക്കായി വിനോദയാത്ര നടത്തി. നഗരസഭ ചെയർമാൻ പി.ടി ബാബുവിൻ്റെയും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപിൻ്റെയും നേതൃത്വത്തിൽ 2023 മാർച്ച് 16ന് കോഴിക്കോട് പ്ലാനിറ്റോറിയം, വരക്കൽ ബീച്ച്, കാപ്പാട് ബീച്ച് എന്നിവ സന്ദർശിച്ചു. പല രോഗങ്ങൾ കൊണ്ട് പ്രയാസമനുഭവപ്പെട്ട രോഗികൾക്ക് തികച്ചും മാനസികോല്ലാസം നൽകിയ യാത്രയിൽ മുക്കം നഗരസഭയിലെ 38 പാലിയേറ്റീവ് രോഗികൾ , നഗരസഭ കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ഹെൽത്ത് സെൻ്റർ ജീവനക്കാർ, കെ.എം സി ടി യിലെ ഡോക്ടർസ്,ആശാ വർക്കർമാർ, എൻ്റെ മുക്കം സന്നദ്ധ സേന പ്രവർത്തകർ, യൂത്ത് ബ്രിഗേഡ്, പ്രവർത്തകർ തുടങ്ങിയവർ യാത്രാ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com