
കൂടത്തായി : എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ രണ്ടിടങ്ങളിലായി നടന്ന അപകടത്തിൽ ഒരാൾ മരിച്ചു ഏഴുപേർക്ക് പരിക്കേറ്റു. കൂടത്തായി പാലത്തിന് സമീപം കാർ ഓവ് ചാലിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.താമരശ്ശേരിയിൽ നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.മറ്റൊരു അപകടത്തിൽ മങ്ങാട് കാറും, സ്കൂട്ടറും കൂട്ടിയിടിച്ച് മുക്കം ചൂലൂർ സ്വദേശിയായ സ്കൂട്ടർ യാത്രികൻ അനൂജിന് പരുക്കേറ്റു.



