LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ ഇന്ന് (22-03-2023); അറിയാൻ

റെയിൽവേ ഗേറ്റ് അടയ്ക്കും; വടകര ∙ പാത അറ്റകുറ്റപ്പണി മൂലം റെയിൽവേ സ്റ്റേഷനു സമീപത്തെ യാർഡ് ഗേറ്റ് നാളെ രാവിലെ 6 മുതൽ 24 ന് രാത്രി 7 വരെ അടയ്ക്കും.

തൂണുകളിൽപരസ്യം: കർശന നടപടിക്ക്കെഎസ്ഇബി

നരിക്കുനി ∙ വൈദ്യുതി തൂണുകളിൽ പരസ്യം പതിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പൊതുമുതൽ നശിപ്പിക്കുന്ന കുറ്റം ചുമത്തിയാണ് കേസ് എടുക്കുക. പരസ്യം സ്ഥാപിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിനു പുറമേ നഷ്ടപരിഹാരവും ഈടാക്കും.

ക്രിക്കറ്റ് ടീംസിലക്‌ഷൻ ട്രയൽസ്

കോഴിക്കോട്∙ കേരള ക്രിക്കറ്റ് അസോസിയേഷൻ ഏപ്രിലിൽ നടത്തുന്ന ഉത്തരമേഖലാ ക്രിക്കറ്റ് ടൂർണമെന്റിലേക്കുള്ള അണ്ടർ 19 ആൺ, പെൺ ജില്ലാ ടീം സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ നാളെ മുതൽ 26 വരെ റജിസ്റ്റർ ചെയ്യാം. 9387222028

ബിഎസ്എൻഎൽ മേള നാളെ മുതൽ

കോടഞ്ചേരി∙ താമരശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച് അങ്കണത്തിൽ നാളെ മുതൽ ബിഎസ്എൻഎൽ മേള സംഘടിപ്പിക്കുന്നു.3 ദിവസം നീളുന്ന മേളയിൽ ‍ഓഫറുകളോടെ പുതിയ മൊബൈൽ സിം എടുക്കാനും താമരശ്ശേരി, പുതുപ്പാടി, കോടഞ്ചേരി, കിഴക്കോത്ത്, ഓമശ്ശേരി പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഭാരത് നെറ്റ് ഉദ്യമി പദ്ധതി പ്രകാരം സൗജന്യ മോഡവും ഇൻസ്റ്റലേഷൻ ചാർജ് ഈടാക്കാതെ മാസവാടക മാത്രം നൽകി അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ ബുക്ക് ചെയ്യാനും അവസരം. 23, 24, 25 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഉപഭോക്താക്കൾക്ക് മേള സന്ദർശിക്കാം

മുടങ്ങിയ പിജി പഠനം തുടരാം

∙കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ 2019 പ്രവേശനം പിജി വിദ്യാർഥികളിൽ ഒന്ന്, രണ്ട്, സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാൻ സാധിക്കാത്തവർക്ക് മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടി പഠനം തുടരാനവസരം. വിശദവിവരങ്ങൾ എസ്ഡിഇ വെബ്‌സൈറ്റിൽ. ഫോൺ 0494 2407356, 7494.

പരീക്ഷ

∙നാലാം വർഷ ബിഎച്ച്എം ഏപ്രിൽ 2023 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 3-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

∙ആറാം സെമസ്റ്റർ ബിവോക് ഏപ്രിൽ 2023 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ 10 വരെയും 170 രൂപ പിഴയോടെ 17 വരെയും മാർച്ച് 24 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

∙രണ്ടാം സെമസ്റ്റർ ബിവോക് ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ 1 വരെ അപേക്ഷിക്കാം.

പരീക്ഷ മാറ്റി

സർവകലാശാല പഠനവിഭാഗത്തിൽ മാർച്ച് 21-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ എംഎൽഐഎസ്‌സി നവംബർ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com