
തൊണ്ടിമ്മൽ : ഗവ.എൽ.പി.സ്കൂളിൽ “തേൻ മിട്ടായികൾ ” എന്ന പേരിൽ പഠനോത്സവം സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലയ്ക്കൽ പഠനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.എസ്.രഹ്ന മോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സുരേഷ് തൂലിക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.അഹമ്മദ് ഷാഫി നന്ദിയും അറിയിച്ചു.
എസ്.എം.സി. ചെയർമാൻ നിഷാദ് കുമാർ , എം.പി.ടി.എ. ചെയർ പേഴ്സൻ വിജിത , പി.ടി.എ. വൈസ് പ്രസിഡണ്ട് രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.സ്മിന ,ശോഭന , ഐശ്വര്യ, സുഷമ എന്നീ അധ്യാപകർ പഠനോത്സവത്തിന് നേതൃത്വം നൽകി. കുട്ടികളുടെ വിവിധ പഠന മികവുകളുടെ പ്രദർശനം, കുട്ടി പീട്യ, നാടകാവതരണം, ലഘുപരീക്ഷണങ്ങൾ തുടങ്ങിയ പഠനോത്സവത്തിന് മാറ്റുകൂട്ടി. പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കളിയുത്സവവും ഇതോടൊപ്പം നടന്നു. പി.ടി.എ, എം.പി.ടി.എ. അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പഠനോത്സവം കാണാനെത്തി.



