കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ, ഇരുതുള്ളിപ്പുഴ എന്നീ പുഴകളിൽ നിന്നും മോട്ടർ ഉപയോഗിച്ച് ജലം പമ്പ് ചെയ്യുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നു. പുഴയിൽ വാഹനം കഴുകുന്നതും,മൃഗങ്ങളെ കുളിപ്പിക്കൽ,മറ്റു മാലിനീകരണ പ്രവർത്തനങ്ങളിൽ നിന്നും ജനങ്ങൾ പിന്മാറി സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. മേൽ കാര്യത്തിൽ സഹകരിക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും പഞ്ചായത്ത് അധികൃതർ അറിയിക്കുന്നു.




