KODANECHERYLOCAL NEWSNews

നഷ്ടപ്പെട്ട മാല തിരിച്ചു നൽകി കോടഞ്ചേരിയിലെ ചുമട്ടുതൊഴിലാളി മാതൃകയായി.

കോടഞ്ചേരി:പൂളവള്ളിക്കും കോടഞ്ചേരിക്കും ഇടയിൽ ഒന്നര പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടു. എന്ന വാർത്ത കഴിഞ്ഞദിവസം കോടഞ്ചേരി ന്യൂസ് നൽകിയിരുന്നു. മാല നഷ്ടപ്പെട്ട ദിവസം കോടഞ്ചേരിയിലെ ചുമട്ട് തൊഴിലാളിയായ ബിജു വർഗീസിന് കോടഞ്ചേരി പെട്രോൾ പമ്പ് പരിസരത്തു നിന്നും മാല കളഞ്ഞു കിട്ടി. ആ മാല കോടഞ്ചേരിയിലെ വ്യാപാരിയായ ആൽബിൻ ജോണിയെ ഏൽപ്പിക്കുകയും അദ്ദേഹം അത് കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തി കൈമാറി. നഷ്ടപ്പെട്ട വാർത്ത വന്നതിനെത്തുടർന്ന് കോടഞ്ചേരി പോലീസ് ഉടമയെ വിളിക്കുകയും കോടഞ്ചേരി പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബിജു വർഗീസ് നിരന്നപാറ സ്വദേശിയായ ഉടമയ്ക്ക് മാല കൈമാറി. ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് മുകളിൽ മൂല്യം വരുന്ന സ്വർണ്ണം ഉടമയ്ക്ക് തിരിച്ചു നൽകിയ ബിജുവിന്റെ സത്യസന്ധതയെ കോടഞ്ചേരി പോലീസ് അഭിനന്ദിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com