LOCAL NEWS

പൂവാറൻതോട് ജലവൈദ്യുത പദ്ധതി നിർമാണം മുന്നോട്ട്

കൂടരഞ്ഞി : പഞ്ചായത്തിലെ പൂവാറൻതോട് കെഎസ്ഇബി ചെറുകിട ജലവൈദ്യുത പദ്ധതി നിർമാണം പുരോഗമിക്കുന്നു. പൊയിലിങ്ങാപ്പുഴയിലാണ് പദ്ധതി നിർമാണം. 3 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. പൂവാറൻതോട് പദ്ധതിയുടെ സിവിൽ പ്രവ‍ൃത്തിക്ക് 21. 59 കോടി രൂപ‌യാണ് ചെലവ്. 3 വർഷമാണ് നിർമാണക്കരാർ. പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കൽ പ്രവ‍ൃത്തികൾ വേറെ ടെൻഡർ‌ ചെയ്തിരിക്കുകയാണ്.

ഈ പ്രവൃത്തികളും ഉടനെ ആരംഭിക്കും. ഇതുകൂടി ആകുമ്പോൾ പൊയിലിങ്ങാപ്പുഴയിൽ തിരുവമ്പാടി –കൂടരഞ്ഞി പഞ്ചായത്തുകളിലായി 4 ജലവൈദ്യുത പദ്ധതികളാകും. ഉറുമി ഒന്നും രണ്ടും ഘട്ട പദ്ധതികളാണ് 20 വർഷം മുൻപ് ഇവിടെ നിർമാണം നടത്തിയത്. ഇവിടെനിന്ന് 6 മെഗാവാട്ട് വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട്. പൂവാറൻതോട് പദ്ധതിക്ക് ഒപ്പം നിർമാണം ആരംഭിച്ച ഓളിക്കൽ പദ്ധതിയുടെ നിർമാണവും പുരോഗമിക്കുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com