ജനവാസ മേഖലയിൽ പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവി കിണറ്റിൽ അകപ്പെട്ടതായി സംശയം

കൂടരഞ്ഞി : കൂടരഞ്ഞി പെരുംമ്പൂള ജനവാസ കേന്ദ്രത്തിലെ കിണറ്റിൽ പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവി. പുലർച്ചെ ശബ്ദം കേട്ടെത്തിയ ജോലിക്കാരനാണ് കിണറ്റിനുള്ളിലെ മാളത്തിൽ പതുങ്ങിയിരിക്കുന്ന വന്യജീവിയെ ആദ്യം കണ്ടത്.
പെരുംമ്പൂളയിൽ കുരുവാളശ്ശേരി കുര്യന്റെ പറമ്പിലെ കിണറ്റിൽ അജ്ഞാത ജീവി വീണതായാണ് സംശയം. ഇന്നലെത്തന്നെ വനം
വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയെങ്കിലും ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താനായില്ല.
കിണറിനകത്ത് ഉൾഭാഗം കാണാൻ പറ്റാത്ത രീതിയിൽ ഗുഹ പോലുള്ളത് കാരണം അജ്ഞാത ജീവി ഇതിൽ അകപ്പെട്ടിട്ടുണ്ടോ എന്നുള്ള സംശയത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വാർഡ് മെമ്പർ ജോണി വാളിപ്ലാക്കൽ, മറ്റ് ജനപ്രതിനിധികൾ ഡി എഫ് ഓ ആഷിക് അലി, താമരശ്ശേരി റേഞ്ച് ഓഫീസർ പ്രേം ഷമീർ, മുക്കം ഫയർ ആൻഡ് റെസ്ക്യൂ, തിരുവമ്പാടി പോലീസ്, ആർ ആർ ടി എന്നിവരുടെ നേതൃത്വത്തിൽ ഇന്നും നിരീക്ഷണം തുടരുന്നു.



