LOCAL NEWSNews

പി.എം.എ.വൈ – ലൈഫ് പദ്ധതി – കമ്മ്യൂണിറ്റി അദാലത്ത് നടത്തി

മുക്കം: പി.എം.എ.വൈ – ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കുകയും വിവിധ കാരണങ്ങളാൽ നിർമ്മാണം പാതിവഴിയിൽ നിലക്കുകയും ചെയ്ത ഗുണഭോക്താക്കൾക്കായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി അദാലത്ത് നടത്തി. 700 വീടുകൾ അനുവദിച്ചതിൽ 30 ഓളം വീടുകളുടെ നിർമ്മാണമാണ് നിലച്ച് പോയത്. വിവിധ സന്നദ്ധ സംഘടനകളുടെയും , കരാറുകാരുടെയും വ്യക്തികളുടെയും എൻ.എസ്.എസ് യൂണിറ്റുകളുടെയും സഹായത്തോടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായാണ് അദാലത്ത് നടത്തിയത്. 21 വീടുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ അദാലത്തിൽ ധാരണയായി.നഗരസഭാ ചെയർമാൻ PT ബാബു ഉദ്ഘാടനം ചെയ്തു. ഡെ. ചെയർ പേഴ്സൺ അഡ്വ: ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കുഞ്ഞൻ മാസ്റ്റർ, സത്യനാരായണൻ , മധു മാസ്റ്റർ, വേണുഗോപാലൻ, മറ്റു കൗൺസിലർമാർ പങ്കെടുത്തു. MAMO കോളേജ്, ഡോൺ ബോ സ്കോ കോളേജ്, സേവാഭാരതി, സംസ്ക്കാര കച്ചേരി എന്നീ സംഘടനകളും മറ്റ് പ്രാദേശിക ബിൽഡർമാരും പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com