
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ, നാനാ മേഖലയിലെ, ഭരണത്തകർച്ചക്കെതിരെ -പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്താൻ, എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്ത്കമ്മറ്റി തീരുമാനിച്ചു.
പൊതുശ്മശാനത്തിലെയും മാലിന്യ സംസ്കരണ കേന്ദ്രത്തിലേയും അനാഥാവസ്ഥപദ്ധതി വിഹിതം നഷ്ടപ്പെടുത്തൽ, വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിക്കുന്നതിലെ അനാസ്ഥ ,ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ കെടുകാര്യസ്ഥത, പഞ്ചായത്ത് ലൈബ്രറിയുടെ പ്രവർത്തനരാഹിത്യം, കുടിവെള്ള വിതരണത്തിലെ അഴിമതി -സർവ്വോപരി ,ഭരണ ത്തകർച്ച – എന്നീ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.നിരവധി തവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഭരണാധികാരികൾ തിരുത്താൻ തയ്യാറാകാത്തതു കൊണ്ടാണ്, പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്ക്കരിമ്പത്.യോഗത്തിൽ സി.എൻ.പുരുഷോത്തമൻ അധ്യക്ഷനായി.ജോളി ജോസഫ്, അബ്രഹാം മാനുവൽ, PJ .ജോസഫ്, ലാൽ കുമാർ, ഗണേഷ് ബാബു, സജി ഫിലിപ്പ്, സുനിൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു.ഏപ്രിൽ 10-നാണ് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും.



