
മുക്കം വേനൽ കനക്കുന്നതോടെ മലയോര മേഖലയിൽ കാട്ടു തീ വർധിക്കാനിടയുള്ള സാഹചര്യം മുൻനിർത്തി കാട്ടുതീ തടയാൻ ബോധവൽക്കരണ ക്യാംപെയ്നുമായി അഗ്നിരക്ഷാ സേന രംഗത്ത്. ‘റെഡ് അലർട്ട്’ എന്ന പേരിൽ മലയോര മേഖലയിലെ അഞ്ച് പഞ്ചായത്തുകളിലാണ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്.
ഓരോ പഞ്ചായത്തുകളിലുമു ള്ള സിവിൽ ഡിഫൻസ്, ആപ്‌താ : മിത്ര വൊളന്റിയർമാർ, വിവിധ സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് ബോധവൽക്കരണ പരിപാടി നടത്തുന്നതെന്ന് അഗ്നിരക്ഷാ സേന ഓഫിസർ എം.അബ്ദുൽഗഫൂർ പറഞ്ഞു.
ക്യാംപെയ്നിന്റെ ആദ്യ പരിപാടി പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്ത് ഇന്നു വൈകിട്ട് അഞ്ച് മണിക്ക് നടക്കും. തുടർന്നുള്ള ആഴ്ചകളിൽ കോടഞ്ചേ രി, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ എന്നീ പഞ്ചായത്തുകളിലും നടക്കും.
ഓരോ പഞ്ചായത്തിലും അതാത് പഞ്ചായത്ത് പ്രസിഡന്റുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം മുക്കം അഗ്നിരക്ഷാ സേനയ്ക്ക് കീഴിലെ വനപ്രദേശങ്ങളിലും റബർ തോട്ടങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമായി വലുതും ചെറുതുമായ എഴുപതിലധികം തീപിടിത്തങ്ങളാണ് ഉണ്ടായത്.



