
പുന്നക്കൽ : മതേതര ഇന്ത്യയുടെ രാജകുമാരൻ രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കി ജയിൽ അടച്ച് ഇന്ത്യയിൽ ഫാസിസം നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് പുന്നക്കൽ ടൗണിൽ യൂഡിഎഫ് പ്രതിഷേധ ജ്വാല തെളിച്ച് പ്രകടനവും , പൊതുയോഗവും നടത്തി.ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. കോയപുതുവയൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട് , അബ്രഹാം വടയാറ്റുകുന്നേൽ പ്രസംഗിച്ചു.ലിസി സണ്ണി, ഷൈനി ബെന്നി, കെ.ടി മാത്യു, അബു വരടായിൽ, കെ.ജെ ജോർജ്, ജോർജ് ആലപ്പാട്ട്, ലിബിൻ തുറുവേലിൽ, ലിബിൻ അമ്പാട്ട്, ഷമീർ പൂളക്കമണ്ണിൽ, ഡാനീഷ് ജാഫർ, ജംഷാദ് പൂളക്കച്ചാലിൽ പരിപാടിക്ക് നേത്യത്വം നൽകി.



