LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടി ടൗൺ കപ്പേള തിരുനാൾ സമാപിച്ചു.

തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ ടൗൺ കപ്പേളയിലെ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ സമാപിച്ചു. കഴിഞ്ഞ 9 ദിവസമായി നടത്തിവന്ന നവനാൾ നൊവേനയോടെ അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ് ഇന്നലെ സമാപിച്ചത്. തിരുനാൾ കുർബാനക്ക് ഫാ. രാജേഷ് പള്ളിക്കാവയലിൽ നേതൃത്വം നൽകി. തുടർന്ന് ടൗൺ കപ്പേളയിലേക്ക് പ്രദക്ഷണം നടന്നു. കപ്പേളയിലെ പ്രാർഥനകൾക്ക് ശേഷം ദേവാലയത്തിലേക്ക് പ്രദക്ഷിണം എത്തിച്ചേരുകയും സമാപന ആശീർവാദം നടത്തുകയും ചെയ്തു. തുടർന്ന് സ്നേഹവിരുന്നോടെ തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു. ഇടവക വികാരി ഫാ. തോമസ് നാഗപറമ്പിൽ, അസിസ്റ്റൻ്റ് വികാരി ഫാ. സാവിയോ മലമ്പേൽ ട്രസ്റ്റിമാരായ ബേബി ആലയ്ക്കൽ, ബെന്നി കിഴക്കേ പറമ്പിൽ, റോബിൻസൺ കുബ്ലാട്ടുകുന്നേൽ, സിബി വെട്ടിക്കാട്ട് എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com