LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സ്വകാര്യ ബസ്സുകളുടെ ചില്ലുകൾ അടിച്ചുതകർത്ത നിലയിൽ.

മുക്കം: സർവീസ് സമയം സംബന്ധിച്ച തർക്കത്തെത്തുടർന്ന് രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകൾ അടിച്ചുതകർത്തതായി ഉടമകൾ പോലീസിൽ പരാതി നൽകി. മാവൂർ-കോഴിക്കോട്, മുക്കം-കോഴിക്കോട് റൂട്ടുകളിൽ സർവീസ് നടത്തുന്ന ഉത്രാടം ഗ്രൂപ്പിന്റെ ‘സ്വരരാഗം’, ‘മഞ്ജു’ എന്നീ ബസ്സുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കും രണ്ടേമുക്കാലിനും ഇടയിലാണ് സംഭവം.സർവീസ് അവസാനിപ്പിച്ച ശേഷം മുക്കം നഗരത്തിലും പെരുമണ്ണയിലുമായി നിർത്തിയിട്ടിരുന്ന ബസ്സുകളുടെ ചില്ലുകളാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം അടിച്ചുപൊട്ടിച്ചത്. രണ്ട് ദിവസം മുൻപ് സർവീസ് സമയത്തെച്ചൊല്ലി മറ്റ് ബസ് ജീവനക്കാരുമായി തർക്കമുണ്ടാവുകയും, തുടർന്ന് പാളയത്ത് നിർത്തിയിട്ടിരുന്ന ബസ്സിന്റെ താക്കോൽ ഊരിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.ഈ സംഭവത്തിലുള്ള മുൻവൈരാഗ്യമാണ് പുലർച്ചെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് ബസ് ഉടമകൾ നൽകിയ പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ബസ്സുകൾക്ക് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com