LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം: തുടർനടപടികൾക്ക് ജനകീയ സമിതി തീരുമാനം.

തിരുവമ്പാടി: തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള തുടർനടപടികൾ ഊർജിതമാക്കാൻ ജനകീയ സമിതി യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ടിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ പുതിയ ഓഫീസ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കുന്നതിനാണ് യോഗം രൂപം നൽകിയത്.യോഗത്തിൽ സമിതി അംഗങ്ങളായ ബോസ് ജേക്കബ്, മറിയാമ്മ ബാബു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അബ്രഹാം മാനുവൽ, ബെന്നി സി.വി., മൊയിൻ കാവുങ്ങൽ, ടി.എം.എ. ഹമീദ്, റോയ് കടപ്ര, കെ.പി. രമേശൻ, സർവീസ് ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു, ആധാരമെഴുത്ത് പ്രതിനിധി കെ.കെ. ജമീല, സബ് രജിസ്ട്രാർ സോണ ജോർജ്, ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com