HEALTHLOCAL NEWSTHIRUVAMBADY

തിരുവമ്പാടിയിൽ ലോകാരോഗ്യദിനാചരണവും ആരോഗ്യ ജാഗ്രത ജനകീയ കൺവൻഷനും നടത്തി

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത ജനകീയ കൺവെൻഷനും നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന കൺവെൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു,

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു . എഫ്. എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഫെസീന ഹസൻ ലോകാരോഗ്യ ദിന സന്ദേശം (എല്ലാവർക്കും ആരോഗ്യം) നൽകി .മഴക്കാലപൂർവ്വ ആരോഗ്യ ജാഗ്രത -പത്ത് ഇന കർമ്മപദ്ധതി ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ അവതരിപ്പിച്ചു. സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗങ്ങളായ റംല ചോലക്കൽ (ആരോഗ്യം വിദ്യാഭ്യാസം) ലിസി അബ്രഹാം (വികസനകാര്യം) രാമചന്ദ്രൻ കരിമ്പിൽ ( ക്ഷേമകാര്യം) വാർഡുമെമ്പർമാരായ കെ.എ മുഹമ്മദലി, മഞ്ജു ഷിബിൻ, രാജു അമ്പലത്തിങ്ങൽ കെ. ഡി ആൻറണി, രാധാമണി, ലിസി സണ്ണി, അപ്പു കോട്ടയിൽ, ഷൈനി ബെന്നി, ഷൗക്കത്തലി കെ.എം, ബിന്ദു ജോൺസൺ, ഗണേഷ് ബാബു, കോയ, ജിജി ഇല്ലിക്കൽ (വ്യാപാരി വ്യവസായി ഏകോപന സമിതി) വി.കെ.സന്തോഷ് (കെ.എച്ച്.ആർ.എ) ഐ.സി.ഡി.എസ്സ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ, സി. ഡി.എസ്സ് ചെയർപേഴ്സൺ പ്രീതി രാജീവ്, അഖില കെ.എം.സി.ടി , ഷില്ലി എൻ.വി (പി.എച്ച്.എൻ) എന്നിവർ സംസാരിച്ചു.ആരോഗ്യ പ്രവർത്തകർ,ആശാ പ്രവർത്തകൾ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com